അമൃത ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം
Thursday, April 24, 2025 12:42 AM IST
കൊച്ചി: ഹീമോഫീലിയ ചികിത്സാരംഗത്ത് മികച്ച പ്രകടനത്തിന് കൊച്ചി അമൃത ആശുപത്രിക്ക് വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫീലിയ ഏര്‍പ്പെടുത്തിയ ‘ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ ട്വിന്‍സ് ഓഫ് ദി ഇയര്‍’പുരസ്കാരം ലഭിച്ചു.
യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റുമായി ആശുപത്രി നടത്തിയ സഹകരണത്തിനാണ് ഈ അംഗീകാരം. പരിശീലനം, രോഗീപരിചരണം, സ്ഥാപനവികസനം തുടങ്ങിയ മേഖലകളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് അംഗീകാരം.