നിരക്കു കുറച്ചിട്ടും വിപണിക്ക് തിളക്കമില്ല
Friday, February 7, 2025 11:56 PM IST
മുംബൈ: അഞ്ചു വർഷത്തിനുശേഷം പ്രതീക്ഷിച്ചതുപോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതിന്റെ പ്രഖ്യാപനം നടത്തിയിട്ടും ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിനവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി റിസർവ് ബാങ്കിന്റെ പണനയ തീരുമാനത്തിന് പിന്നാലെ നഷ്ട ത്തിലേക്കു വീണു. ബാങ്കിംഗ്, എഫ്എംസിജി ഓഹരികളിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദവും അന്താരാഷ്ട്ര പ്രശ്നങ്ങളും നഷ്ടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ബിഎസ്ഇ സെൻസെക്സ് 197.97 പോയിന്റുകൾഇടിഞ്ഞ് 77,860.19 എന്ന നിലയിലും സെൻസെക്സ് 43.40 പോയിന്റുകൾ നഷ്ടത്തിൽ 23,559.95 എന്ന നിലയിലുമെത്തി.