സ്കൈലൈന്‍ സെന്‍ ഹോം ഫെസ്റ്റിന് തുടക്കം
Friday, February 7, 2025 12:11 AM IST
കൊച്ചി: സ്കൈലൈന്‍ ബില്‍ഡേഴ്സ് ഒരുക്കുന്ന സ്കൈലൈന്‍ സെന്‍ ഹോം ഫെസ്റ്റ് ആരംഭിച്ചു. കൊച്ചി എളമക്കരയിലുള്ള സ്കൈലൈനിന്റെ ഏറ്റവും പുതിയ പ്രോജക്ടായ സ്കൈലൈന്‍ സെനിന്റെ സാമ്പിള്‍ അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിക്കാനായി കൂടുതല്‍ ആളുകളെ ക്ഷണിച്ചുകൊണ്ടാണ് സെന്‍ ഹോം ഫെസ്റ്റ് ഒരുക്കുന്നത്. ഫെസ്റ്റ് 16 വരെ നീളും. വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെയാണ് സന്ദര്‍ശനസമയം.
സാമ്പിള്‍ അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം സ്കൈലൈന്‍ ബില്‍ഡേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ്, അമൃത ഹോസ്പിറ്റല്‍ പീഡിയാട്രിക് കാര്‍ഡിയോളജി പ്രഫസര്‍ ഡോ. ബാബു വിദ്യാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സ്വിമ്മിംഗ് പൂള്, ഫിറ്റ്നസ് സെന്റര്‍, ഗെയിംസ് റൂം തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്കൈലൈന്‍ സെന്‍, സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ 154 മത് പ്രോജക്ടാണ്.
സ്കൈലൈന്‍ സെന്‍ കൂടാതെ ഇടപ്പള്ളി കുന്നുംപുറത്തുള്ള സ്കൈലൈന്‍ ഹില്‍ടോപ് എന്ന ലക്ഷ്വറി പ്രോജക്ടിനെപ്പറ്റിയും കൂടുതല്‍ അറിയാനായി ഈ ഹോം ഫെസ്റ്റ് സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 9745340333.