സൗത്ത് ഇന്ത്യൻ ബാങ്കിൽ സ്റ്റാർട്ടപ് കറന്റ് അക്കൗണ്ടുകൾ
Friday, February 7, 2025 12:11 AM IST
കൊച്ചി: സംരംഭകരെ ബാങ്കിംഗ് പിന്തുണ നൽകി ശക്തീകരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ് കറന്റ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം.
സംരംഭങ്ങൾക്ക് മികച്ച അടിത്തറ രൂപപ്പെടുത്തുന്നതിനാവശ്യമായ ബാങ്കിംഗ് സേവനങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ് കറന്റ് അക്കൗണ്ടുകൾ വഴി ചെയ്യുന്നത്. മൂന്നു വർഷംവരെ മിനിമം ബാലൻസിന്റെ ആവശ്യമില്ല. ഓൺലൈൻ ഇടപാടുകൾ പരിധിയില്ലാതെ നടത്താമെന്നും അധികൃതർ അറിയിച്ചു.