വാലന്റൈന്‍ ദിനം: ഓഫറുകളുമായി വണ്ടര്‍ലാ
Friday, February 7, 2025 11:56 PM IST
കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് വാലന്റൈൻ ദിനത്തിന്റെ ഭാഗമായി കൊച്ചി പാര്‍ക്കില്‍ പ്രത്യേക ഓഫറുകളും ആഘോഷ പരിപാടികളും പ്രഖ്യാപിച്ചു.
16 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ ദമ്പതിമാർക്കായി പ്രത്യേക പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തുന്ന സിംഗിള്‍സിനും ഈ വര്‍ഷം വണ്ടര്‍ലാ പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.
ദമ്പതിമാർക്കായി 14 വരെ വണ്ടര്‍ല ഒരുക്കുന്ന സ്കൈ വീല്‍ ഡൈന്‍ പനോരമിക് കാഴ്ചാനുഭവത്തോടെയുള്ള ഭക്ഷണ വിരുന്നാണ്. 14ന് വേവ് പൂള് ഡിന്നര്‍, തത്സമയ സംഗീതം, വിനോദപരിപാടികള്‍ എന്നിവയുണ്ടാകും. 15, 16 തീയതികളില്‍ സിംഗിള്‍സ് ഡേ ആഘോഷങ്ങളും നടക്കും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന കപ്പിള്‍ പാസുകളില്‍ പാര്‍ക്ക് ടിക്കറ്റുകള്‍ക്കും എക്സ് ക്ലൂസീവ് ഫുഡ്, ടിക്കറ്റ് കോമ്പോകള്‍ക്കും 35 ശതമാനം വരെ കിഴിവുണ്ടാകും. 14 വരെ വണ്ടര്‍ലായുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ ഈ മികവുറ്റ പാക്കേജ് ലഭിക്കും.
ഓണ്‍ലൈന്‍ ബുക്കിംഗ് ഇപ്പോള്‍ ലഭ്യമാണെന്നു വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഫോൺ: 0484-3514001, 7593853107.