ക്യൂ ലൈഫ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി
Friday, February 7, 2025 12:12 AM IST
കൊച്ചി: ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി.
പരിസ്ഥിതി സൗഹൃദമായ ആൽക്കലൈൻ വാട്ടർ, 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ ‘ഉപ്സോ’ എന്നിവയാണു പുതിയ ഉത്പന്നങ്ങൾ.
25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കമ്പനി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.