കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ റീജണല്‍ ഓഫീസ് ഉദ്ഘാടനം
Friday, February 7, 2025 12:11 AM IST
കൊച്ചി: കേരള ഗ്രാമീണ്‍ ബാങ്കിന്റെ തൃശൂര്‍ റീജണല്‍ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയ ഭാസ്കര്‍, തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എസ്. മോഹനചന്ദ്രന്, നബാര്‍ഡ് ഡിഡിഎം സെബിന് ആന്റണി, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍മാരായ റെന്യാ ബൈജു, എന്‍.എ. ഗോപകുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. ഇന്ദുശ്രീ, തൃശൂര്‍ റീജണല്‍ മാനേജര്‍ എസ്. ശ്യാമള എന്നിവര്‍ സന്നിഹിതരായിരുന്നു.