ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എക്സ്പോയ്ക്ക് ഇന്നു തുടക്കം
Friday, February 7, 2025 12:11 AM IST
കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായുള്ള എക്സ്പോയ്ക്ക് മറൈന്‍ഡ്രൈവില്‍ ഇന്ന് തുടക്കമാകും.
രണ്ടു ദിവസമായി നടക്കുന്ന പ്രദര്‍ശനമേളയില്‍ മാരത്തണ്‍ ടൈറ്റില്‍ സ്പോണ്സര് ഫെഡറല്‍ ബാങ്ക്, മെഡിക്കല്‍ പാര്‍ട്ണര്‍ ആസ്റ്റര്‍ മെഡ്സിറ്റി, ടൈഗര്‍ബാം, കിയാ, ഏസിക്സ്, ഫ്ലൈയിംഗ് കാർപ്പെറ്റ് എന്നീ ബ്രാന്‍ഡുകളുടെ സ്റ്റാളുകളാണ് ഉള്ളത്.
ഇന്നു രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും നാളെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് പ്രദര്‍ശനം. മാരത്തണ്‍ രജിസ്ട്രേഷന് കൗണ്ടറും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഒമ്പതിനാണ് മാരത്തൺ.