ഹെക്സവെയര്‍ ഐപിഒ 12 മുതല്‍
Friday, February 7, 2025 12:11 AM IST
കൊച്ചി: ഹെക്സവെയര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന 12 മുതല്‍ 14 വരെ നടക്കും.
പ്രമോട്ടര്‍മാരുടെ 8,750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 674 രൂപ മുതല്‍ 708 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.