നിസാൻ മാഗ്നൈറ്റ് ലെഫ്റ്റ്-ഹാൻഡ് ഡ്രൈവിന്റെ കയറ്റുമതി ആരംഭിച്ചു
Friday, February 7, 2025 12:12 AM IST
കൊച്ചി: പ്രീമിയം ഫീച്ചറുകളോടെ 2024 ഒക്ടോബറിൽ പുറത്തിറക്കിയ ബി-എസ്യുവി നിസാൻ മാഗ്നൈറ്റ്, ആഗോള ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽഎച്ച്ഡി) വിപണികളിലേക്കുകൂടി കയറ്റുമതി ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ.
തെരഞ്ഞെടുത്ത വിപണികളിലേക്ക് പുതിയ നിസാൻ മാഗ്നൈറ്റ് എൽഎച്ച്ഡി വേരിയന്റിന്റെ 2,900 യൂണിറ്റ് ആദ്യ കയറ്റുമതിയായി നിസാൻ ഫ്ലാഗ് ഓഫ് ചെയ്തു.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് 7,100 യൂണിറ്റ് കൂടി കയറ്റുമതി ചെയ്ത് ഫെബ്രുവരി അവസാനത്തോടെ മാഗ്നൈറ്റിന്റെ എൽഎച്ച്ഡി പതിപ്പിന്റെ 10,000 യൂണിറ്റ് കയറ്റുമതി കമ്പനി പൂർത്തിയാക്കും.