ബാങ്കുകൾക്ക് പുതിയ ഡൊമെയ്ൻ
Friday, February 7, 2025 11:56 PM IST
മുംബൈ: സൈബർ സുരക്ഷാ ഭീഷണികൾ പരിശോധിക്കുന്നതിനായി ബാങ്കുകൾക്ക് പ്രത്യേക ഡൊമെയ്ൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.
ബാങ്കുകൾക്ക് ‘bank.in’ എന്ന പ്രത്യേക ഇന്റർനെറ്റ് ഡൊമെയ്ൻ നാമവും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ‘fin.in’ എന്ന ഡൊമെയ്ൻ നാമവുമാണ് നൽകിയിരിക്കുന്നത്.
പുതിയ ഡൊമെയ്നിനായുള്ള രജിസ്ട്രേഷൻ ഏപ്രിലിൽ ആരംഭിക്കും. ഇതിനുശേഷമാകും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.
സൈബർ സുരക്ഷാ ഭീഷണികളും ഫിഷിംഗ് പോലുള്ള പ്രവർത്തനങ്ങളും കുറയ്ക്കുക, സുരക്ഷിതമായ സാന്പത്തിക സേവനങ്ങൾ കാര്യക്ഷമമാക്കുക, ഡിജിറ്റൽ ബാങ്കിംഗിലും പേയ്മെന്റ് സേവനങ്ങളിലും വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.