കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ പു​​​തി​​​യ എ​​​സ്‌​​​യു​​​വി ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യ എ​​​ക്സ്ഇ​​​വി 9ഇ, ​​​ബി​​​ഇ 6 വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചു.

എ​​​ക്സ്ഇ​​​വി 9ഇ​​​യ്ക്ക് 21.90 ല​​​ക്ഷം മു​​​ത​​​ല്‍ 30.50 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യും ബി​​​ഇ 6ന് 18.90 ​​​ല​​​ക്ഷം മു​​​ത​​​ല്‍ 26.90 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​മാ​​​ണ് എ​​​ക്സ് ഷോ​​​റൂം വി​​​ല. 14ന് ​​​ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ക്കും.

മാ​​​ര്‍​ച്ച് പ​​​കു​​​തി​​​യോ​​​ടെ പാ​​​യ്ക്ക് ത്രീ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും. മ​​​റ്റു​​​ള്ള​​​വ ജൂ​​​ണ്‍-ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും.


അ​​​ഞ്ച് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണ് ബി​​​ഇ 6 ല​​​ഭി​​​ക്കു​​​ക. 59 കി​​​ലോ​​​വാ​​​ട്ട് ബാ​​​റ്റ​​​റി പാ​​​യ്ക്കു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ന് 18.90 ല​​​ക്ഷം രൂ​​​പ​​​യും, 59 കി​​​ലോ​​​വാ​​​ട്ട് പാ​​​യ്ക്ക് വ​​​ണ്‍ എ​​​ബൗ​​​വി​​​ന് 20.50 ല​​​ക്ഷം രൂ​​​പ​​​യും, 59 കി​​​ലോ​​​വാ​​​ട്ട് പാ​​​യ്ക്ക് ടു​​​വി​​​ന് 21.90 ല​​​ക്ഷം രൂ​​​പ​​​യും, 59 കി​​​ലോ​​​വാ​​​ട്ട് പാ​​​യ്ക്ക് ത്രീ ​​​സെ​​​ല​​​ക്റ്റി​​​ന് 24.50 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.