100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ
100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ
Thursday, August 29, 2024 11:40 PM IST
മും​​ബൈ: 100 ജി​​​ബി വ​​​രെ സൗ​​​ജ​​​ന്യ ക്ലൗ​​​ഡ് സ്റ്റോ​​​റേ​​​ജ് ല​​​ഭ്യ​​​മാ​​​കു​​​ന്ന ജി​​​യോ എ​​​ഐ-​​​ക്ലൗ​​​ഡ് വെ​​​ല്‍ക്കം ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് മു​​കേ​​ഷ് അം​​​ബാ​​​നി. എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളും ഡാ​​​റ്റ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സം​​​ഭ​​​രി​​​ക്കാ​​​നും ആ​​​ക്സ​​​സ് ചെ​​​യ്യാ​​​നും 100 ജി​​​ബി വ​​​രെ സൗ​​​ജ​​​ന്യ ക്ലൗ​​​ഡ് സ്റ്റോ​​​റേ​​​ജ് ല​​​ഭ്യ​​​മാ​​​കും.

‘നി​​​ര്‍മി​​​ത ബു​​​ദ്ധി (എ​​​ഐ) എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​ല്ലാ​​​വ​​​ര്‍ക്കു വേ​​​ണ്ടി​​​യും’ എ​​​ന്ന സ​​​ന്ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക്ക് റി​​​ല​​​യ​​​ന്‍സ് തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ആശയങ്ങൾ‍ റി​​​ല​​​യ​​​ന്‍സി​​​ന്‍റെ 47-ാമ​​​ത് വാ​​​ര്‍ഷി​​​ക പൊ​​​തു​​യോ​​​ഗ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​ക്‌ട​​റു​​​മാ​​​യ മു​​​കേ​​​ഷ് അം​​​ബാ​​​നി ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യി പ​​​ങ്കി​​​ട്ടു.


‘ജി​​​യോ ബ്രെ​​​യി​​​ൻ’‍ എ​​​ന്നാ​​​ണ് റി​​​ല​​​യ​​​ന്‍സ് ഇ​​​തി​​​ന് പേ​​​രു ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റി​​​ല​​​യ​​​ന്‍സി​​​നു​​​ള്ളി​​​ല്‍ ജി​​​യോ ബ്രെ​​​യി​​​ന്‍ പ​​​രീ​​​ക്ഷി​​​ച്ച് വി​​​ജ​​​യി​​​പ്പി​​​ച്ച ശേ​​​ഷം, മി​​​ക​​​ച്ച എ​​​ഐ സേ​​​വ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ രാ​​​ജ്യ​​​ത്തെ മ​​​റ്റു ക​​​മ്പ​​​നി​​​ക​​​ള്‍ക്കും അ​​​ത് ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് അം​​​ബാ​​​നി​​​യു​​​ടെ പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.