സ്കൂട്ടിൽ 8,000 രൂപയ്ക്ക് മലാക്കയ്ക്കു യാത്ര ചെയ്യാം
Tuesday, September 10, 2024 10:52 PM IST
തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് സർവീസായ ഇന്ത്യ സ്കൂട്ടിലൂടെ തിരുവനന്തപുരത്തുനിന്നും മലാക്കയിലേക്ക് 8,000 രൂപയ്ക്കു പറക്കാം.
സെപ്റ്റംബർ നെറ്റ്വർക്ക് വിൽപ്പനയുടെ ഭാഗമായി തിരുവനന്തപുരമടക്കം തെക്കേ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും വിദേശത്തേക്കു യാത്ര ചെയ്യാൻ ഇളവുകൾ സ്കൂട്ട് പ്രഖ്യാപിച്ചു.
ചെന്നൈ-സിംഗപ്പൂർ (5,900 രൂപ), കോയന്പത്തൂർ-ക്വലാലംപൂർ (8,400 രൂപ), വിശാഖപട്ടണം- ഹോചിമിൻസിറ്റി (8,500 രൂപ), ട്രിച്ചി-പെർത്ത് 13,500 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പഞ്ചാബിലെ അമൃത്സറിൽനിന്നും സിബുവിലേക്ക് 8,600 രൂപയുടെ നിരക്കും സ്കൂട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10 മുതൽ 16 വരെയാണ് ഇളവുകൾ ലഭിക്കുക.