നന്തിലത്ത് ജി-മാർട്ടിൽ ഇന്ന് ഉത്രാടം ഡേനൈറ്റ് സെയിൽ
Thursday, September 12, 2024 11:53 PM IST
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഓഫർ പെരുമഴയുമായി ഉത്രാടം ഡേനൈറ്റ് സെയിൽ. കേരളമെന്പാടുമുള്ള 54 ഷോറൂമൂകളിൽ ഇന്നും നാളെയും രാവിലെ ഒന്പതു മുതൽ രാത്രി 12 വരെ പർച്ചേസ് ചെയ്യാം.
70 ശതമാനം വരെയുള്ള മെഗാ ഡിസ്കൗണ്ട്, കന്പനി ഓഫറുകൾ, ഉറപ്പായ സമ്മാനങ്ങൾ, എക്സ്റ്റെൻഡഡ് വാറന്റി തുടങ്ങിയവയും ഉപയോക്താക്കൾക്കു ലഭിക്കും.
ജി-മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ മെഴ്സിഡസ് ബെൻസ് കാർ, അഞ്ച് എസ്പ്രസോ കാറുകൾ തുടങ്ങിയവ നൽകും. കാഷ് ബാക്ക് ഓഫറുകൾ, ഇഎംഐ സൗകര്യം എന്നിവയും ജി-മാർട്ടിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.