സൂപ്പര്‍ സ്റ്റാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി
Saturday, September 14, 2024 12:01 AM IST
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സും പോളിസിബസാറും സംയുക്തമായി ദീര്‍ഘകാല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘സൂപ്പര്‍ സ്റ്റാര്‍’ പുറത്തിറക്കി.
കൂടുതല്‍ ഉപഭോക്തൃ മൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ അഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള ഒന്നിലധികം തുക ഇന്‍ഷ്വര്‍ ചെയ്യാനും അണ്‍ലിമിറ്റഡ് എസ്ഐക്കും ഓപ്ഷനുണ്ട്.