അസറ്റ് ഹോംസ് 79-ാമത് പദ്ധതി കൈമാറി
Thursday, September 12, 2024 11:53 PM IST
കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 79-ാമത് പദ്ധതിയായ കൊച്ചി കാക്കനാട് അസറ്റ് ലുമിനന്‍സ് നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്കു കൈമാറി.
അസറ്റ് ലുമിനന്‍സില്‍ നടന്ന ചടങ്ങില്‍ ജെവി പാര്‍ട്ണര്‍ സ്മിത ബിനോദ്, അസറ്റ് ഹോംസ് പ്രോജക്ട് എന്‍ജിനിയര്‍ ടിനു ഡേവിസ്, കസ്റ്റമര്‍ സര്‍വീസ് മേധാവി ശാലിനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില്‍ കുമാര്‍, ഡയറക്ടര്‍ എൻ. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. അസറ്റ് ഹോംസിന്റെ ഡൗണ്‍ റ്റു എര്‍ത്ത് റസിഡന്റ്സ് വിഭാഗത്തില്‍ ആദ്യമായി നിര്‍മാണം പൂര്‍ത്തിയാകുന്ന പദ്ധതിയാണ് അസറ്റ് ലുമിനൻസ്.
ആര്‍ക്കിടെക്ട്, പ്രോജക്ട് എന്‍ജിനിയര്‍ തുടങ്ങിയ എല്ലാവരും വനിതകളായിരുന്ന പിങ്ക് പദ്ധതിയായിരുന്നു എന്ന സവിശേഷതയുമുണ്ട്.