തുറമുഖ വികസനത്തിനു നിക്ഷേപം
Saturday, September 14, 2024 12:01 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ തുറമുഖ ഓപ്പറേറ്ററായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ടാക്ചര്‍, ജയ്ഗഡ്, ധരംദര്‍ തുറമുഖങ്ങളുടെ വികസനത്തിനായി 2,359 കോടി രൂപ നിക്ഷേപിക്കും.
തുറമുഖങ്ങളുടെ ശേഷി ഇപ്പോഴത്തെ പ്രതിവര്‍ഷം 170 ദശലക്ഷം ടണ്‍ എന്നതില്‍നിന്ന് 2030 സാമ്പത്തികവര്‍ഷത്തോടെ പ്രതിവര്‍ഷം 400 ദശലക്ഷം ടണ്‍ എന്ന നിലയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു നിക്ഷേപമെന്ന് അധികൃതർ അറിയിച്ചു.