ടാറ്റ 200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കും
Saturday, September 14, 2024 12:01 AM IST
കൊച്ചി: ഇലക്ട്രിക് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കായി 200 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടാറ്റ പവര്‍ ഇവി ചാര്‍ജിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡും ടാറ്റ മോട്ടോര്‍സും ധാരണാപത്രം ഒപ്പുവച്ചു.
രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലായിരിക്കും ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇതോടെ സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകളും ചെറിയ ഇലക്ട്രിക് കൊമേഷ്സ്യല്‍ വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സൗകര്യവും ഉപഭോക്താക്കള്‍ക്കു ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.