അജ്മല്‍ ബിസ്മിയില്‍ മെഗാ സെയില്‍
Saturday, September 14, 2024 11:14 PM IST
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 100 പവന് സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി മെഗാ സെയില്‍. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് 70 ശതമാനം വരെ വിലക്കുറവിനോടൊപ്പം അനവധി സമ്മാനങ്ങളുമുണ്ട്.
ലാപ്ടോപ്പുകളുടെ ലൈവ് ഡെമോ ആണ് അജ്മല്‍ ബിസ്മി ഒരുക്കിയിരിക്കുന്നത്. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകളുടെ വലിയ കളക്ഷനുണ്ട്.
5500 രൂപ മുതല്‍ ടിവി, 5900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 8990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍, കൂടാതെ സാംസംഗ്, എല്‍ജി, സോണി, ഹെയര്‍, ഇംപക്സ്, ബിപിഎല്‍, ടിസിഎല്‍ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ അജ്മൽ ബിസ്മിയില്‍ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് വഴി 4000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ് ബാക്കുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5-20 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി 3,500 രൂപ വരെയുള്ള കാഷ് ബാക്ക് ലഭിക്കും.
കുറഞ്ഞ ഇഎംഐ സ്കീമുകളും ഫിനാന്‍സ് ഓഫറുകളും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.