ക്ലൗഡ് സേവനം: സഹകരണവുമായി ഐബിഎസ് സോഫ്റ്റ്വേറും ജപ്പാനിലെ ഫ്യൂജി ഡ്രീം എയർലൈൻസും
Thursday, September 12, 2024 3:01 AM IST
തിരുവനന്തപുരം: ജപ്പാനിലെ ഫ്യൂജി ഡ്രീം എയർലൈൻസ് ഐബിഎസിന്റെ ക്ലൗഡ് നേറ്റീവ് പാർട്ണർഷിപ്പിലേക്കു സഹകരണം വ്യാപിപ്പിച്ചു.
വ്യോമയാനമേഖലയിൽ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വേർ സേവനങ്ങൾ നടപ്പാക്കിയുള്ള ആധുനികവത്കരണത്തിലെ പ്രധാന ചുവടുവയ്പാണ് ഐബിഎസും ഫ്യൂജി എയർലൈൻസുമായുള്ള സഹകരണം.
ഫ്യൂജി ഡ്രീം എയർലൈൻസിന്റെ ടോക്കിയോ ഡാറ്റാ സെന്ററിൽ നിന്നും സേവനങ്ങൾ ആമസോണ്‍ വെബ് ക്ലൗഡിലേക്കു മാറ്റുന്ന സങ്കീർണമായ പ്രക്രിയയാണ് ഐബിഎസിന്റെ സഹായത്തോടെ നടത്തിയത്.
48 മണിക്കൂറിനുള്ളിൽ യാതൊരു പ്രതിബന്ധങ്ങളും ഉണ്ടാക്കാതെയാണ് ഫ്യൂജി ഡ്രീം എയർലൈൻസിന്റെ സോഫ്റ്റ്വേർ നവീകരണം ഐബിഎസിന്റെ ഏവിയേഷൻ ഓപ്പറേഷൻസ് സൊല്യൂഷൻസ് വിഭാഗം നടത്തിയത്.