കെഎല്‍എം കോര്‍പറേറ്റ് ഓഫീസില്‍ ലൈബ്രറി തുറന്നു
Saturday, September 14, 2024 12:01 AM IST
കൊച്ചി: രാജ്യത്തെ മുന്‍നിര ധനകാര്യസ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസില്‍ ലൈബ്രറി തുറന്നു. കെഎല്‍എം ഗ്രാന്‍ഡ് എസ്റ്റേറ്റിലെ അധീനിയം ലൈബ്രറി കെഎല്‍എം ബ്രാന്‍ഡ് അംബാസഡര്‍ മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാര്‍ക്കുള്ള റഫറന്‍സ്, റിക്രിയേഷന്‍ ലൈബ്രറി എന്ന നിലയിലാണു പദ്ധതി നടപ്പാക്കുന്നത്. അക്കാദമിക് അഭിരുചി, ഗവേഷണ മനോഭാവം തുടങ്ങിയവ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിടുന്നു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവര്‍ പ്രസംഗിച്ചു.