ലുലു ‘ഒരുമിച്ചോണം’: ലോഗോ പ്രകാശനം ചെയ്തു
Tuesday, September 10, 2024 10:52 PM IST
കൊച്ചി: ലുലു മാളിന്റെ ലുലു ‘ഒരുമിച്ചോണം’ ഓണാഘോഷത്തിന്റെ ലോഗോ നടന്മാരായ റഹ്മാനും ബാബു ആന്റണിയും ചേര്‍ന്ന് പ്രകാശനം ചെയ്തു.
വടംവലി മത്സരമാണ് ഈ ഓണക്കാലത്തെ ഹൈലൈറ്റ്. ലുലു മാള്‍ ആട്രിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജ്യത്തെ മികച്ച വടംവലിക്കാർ മാറ്റുരയ്ക്കും. വിജയികള്‍ക്ക് മൂന്നര ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. മൂന്നു വിഭാഗങ്ങളിലായാണു മത്സരം.
രണ്ടു ദിവസങ്ങളിലായി ഫ്രീ സ്റ്റൈല്‍ ഹെവി വെയ്റ്റ് വിഭാഗവും പുരുഷന്മാരുടെ ഷോള്‍ഡര്‍ പുള്‍ മത്സരവുമാണ് നടക്കുന്നത്. ഇന്നാണ് പുരുഷന്മാരുടെ മത്സരം. ആദ്യമായി വനിതാ ടീമുകളുടെ ഇന്‍ഡോര്‍ വടംവലി മത്സരവും ഉണ്ടായിരിക്കും.
ആഘോഷത്തോടനുബന്ധിച്ച് തലമുറകള്‍ ഒന്നിച്ച ഓണക്കളികള്‍ ‘പഴമയുടെ ഒരുമ’, ഓണം സ്പെഷല്‍ മ്യൂസിക്കല്‍ പ്രോഗ്രാം വിത്ത് സ്റ്റാര്‍ സിംഗേഴ്സ്, അവതാരകന് മാത്തുക്കുട്ടി നേതൃത്വം നല്കുന്ന ലേലം വിളി, തിരുവാതിരകളി മത്സരം എന്നി വയും നടക്കും. 22വരെ ലുലു മാളില്‍ തനത് കേരള കലാരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഓണാഘോഷപരിപാടികളും നടക്കും.
ലുലു സ്റ്റോറുകളില്‍ ആകര്‍ഷകമായ ഓഫറുകളും സ്പെഷല്‍ ഓണക്കിറ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ലോഗോ പ്രകാശനചടങ്ങിൽ ലുലു മാള്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, സീനിയര്‍ ചീഫ് എന്‍ജിനിയര്‍ പി. പ്രസാദ്, എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, സെക്യൂരിറ്റി മാനേജര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.