അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ലീപ്പ് കോവർക്കിംഗ് സ്പേസ്
Tuesday, September 10, 2024 10:52 PM IST
കാഞ്ഞിരപ്പള്ളി: പൊതുജനങ്ങൾക്കും പൂർവ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സ്റ്റാർട്ടപ്പ് വാലി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ കോ വർക്കിംഗ് സ്പേസ് ഒരുക്കി. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം നിർവഹിച്ചു.
കോളജ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റവ.ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർമാരായ ബെർജിൻ എസ്. റസൽ, ജി. അരുൺ, സ്റ്റാർട്ടപ്പ് വാലി സിഇഒ ഡോ. ഷെറിൻ സാം ജോസ് എന്നിവർ പ്രസംഗിച്ചു.
ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഓഫീസ് സ്പേസ്, കോളജിൽ ലഭ്യമായ ഫാബ്രിക്കേഷൻ ആൻഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്താം.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്നുള്ള വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷ കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റിലൂടെയോ കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.