പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക് ഓണാഘോഷം
Tuesday, September 10, 2024 10:52 PM IST
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ‘എൻആർഐ ഹോം കമിംഗ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്. ഇതിന്റെ ഭാഗമായി, സെപ്റ്റംബർ 30വരെ പ്രവാസി കസ്റ്റമേഴ്സിനും കുടുംബങ്ങൾക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
എൻആർഇ, എൻആർഒ, എഫ്സിഎൻആർ, ഗിഫ്റ്റ് സിറ്റി സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്ക് ആകർഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ കാലാവധിയും ലഭ്യമാക്കും. ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുതിനുള്ള ബ്രോക്കറേജ് ഫീസുകൾ 0.75 ശതമാനത്തിൽനിന്ന് 0.55 ശതമാനമായി ഇളവു ചെയ്യും.
റെമിറ്റ് മണി വഴി പണം കൈമാറ്റം ചെയ്യുന്പോൾ ഡോളറിനു മാത്രം ബാധകമായ രീതിയിൽ കാർഡ് നിരക്കിനേക്കാൾ 60 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും. വയർ ട്രാൻസ്ഫർ വഴി കൈമാറ്റം ചെയ്യുന്പോൾ ഡോളർ, പൗണ്ട്, യൂറോ എന്നിവയ്ക്ക് കാർഡ് നിരക്കിനേക്കാൾ 80 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും.