ആമസോൺ ഓണം സ്റ്റോറിൽ ഓഫറുകൾ
Tuesday, September 10, 2024 10:52 PM IST
കൊച്ചി: ആമസോൺ ഇന്ത്യയിൽ ഓണം സ്റ്റോർ ആരംഭിച്ചു. ആഘോഷങ്ങൾക്കായി ഉത്പന്നങ്ങളുടെ വിപുലമായ സെലക്ഷനാണു ലഭ്യമാക്കുന്നത്.
പരമ്പരാഗത വസ്ത്രങ്ങൾ, പൂജാ സാമഗ്രികൾ മുതൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഹോം ഡെക്കർ എന്നിവയിലെ ഏറ്റവും പുതിയ ശേഖരംവരെയുണ്ട്. വിവിധ ഓഫറുകളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.