സ്ട്രൈപ്പ് പ്ലാറ്റ്ഫോമുമായി കൈകോർത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷൻ
Tuesday, September 10, 2024 10:52 PM IST
തിരുവനന്തപുരം: ട്രാവൽ വ്യവസായത്തിലെ സാന്പത്തിക ക്രയവിക്രയം കൂടുതൽ സുഗമവും കാര്യക്ഷമവും ആക്കുന്നതിനായി അന്താരാഷ്ട്ര ഫിനാൻഷൽ പ്ലാറ്റ്ഫോമായ സ്ട്രൈപ്പുമായി ഐബിഎസ് സോഫ്റ്റ്വേറിന്റെ ഐസ്റ്റേ സൊലൂഷൻസ് കരാറിൽ ഏർപ്പെട്ടു. ഐബിഎസിന്റെ ഉപഭോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭ്യമായിത്തുടങ്ങും.
സാന്പത്തിക സേവനങ്ങളെ സോഫ്റ്റ്വേർപ്ലാറ്റ്ഫോമിലേക്കും മാർക്കറ്റ് പ്ലേസിലേക്കും സമന്വയിപ്പിക്കാനുള്ള ഏറ്റവും സരളവും വേഗത്തിലുള്ളതുമായ മാർഗമാണിത്.
ആധുനിക പേയ്മന്റ് സംവിധാനത്തിന്റെ ഗുണഫലം നേടുന്നതിനോടൊപ്പം യാത്രകൾക്ക് ഏതു രീതിയിൽ പണം നൽകണമെന്ന് ഉപയോക്താവിന് തീരുമാനിക്കുകയും ചെയ്യാം.
ഒറ്റ ക്ലിക്കിൽതന്നെ ഇഎംഐ, ബൈ നൗ പേ ലേറ്റർ തുടങ്ങിയ മാർഗത്തിലൂടെ പേയ്മെന്റ് നടത്തി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനുപുറമേ ഭക്ഷണം, പാർക്കിംഗ്, ടൂറുകൾ തുടങ്ങിയവ ഇതിലൂടെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാൻ സാധിക്കും.