ദീക്ഷാരംഭം: സ്പീക്കര്‍ ഷംസീര്‍ ജയിന് യൂണിവേഴ്സിറ്റിയിലെത്തി
Tuesday, September 10, 2024 10:52 PM IST
കൊച്ചി: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ജയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ് സന്ദര്‍ശിച്ചു. പുതിയ അധ്യയനവര്‍ഷത്തിന്റെ ഭാഗമായി നവാഗത വിദ്യാര്‍ഥികള്‍ക്കായി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ് ഓറിയന്റേഷന്‍ പ്രോഗ്രാമായ ദീക്ഷാരംഭത്തിന്റെ ഭാഗമായാണു സ്പീക്കര്‍ കാന്പസിലെത്തിയത്.
ജയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. കെ. മധുകുമാര്‍, യൂണിവേഴ്സിറ്റി അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്പീക്കറെ സ്വീകരിച്ചു.
പുതിയ ബാച്ച് ഡിസൈനിംഗ് വിദ്യാര്‍ഥികളുടെ ക്രിയേറ്റീവ് വര്‍ക്സ് എക്സിബിഷനിലും സ്പീക്കര്‍ പങ്കെടുത്തു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം സർവകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന സുസ്ഥിരമായ ഉദ്യമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞു.