പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
Saturday, September 14, 2024 11:14 PM IST
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ബിസിനസ് ക്ലിനിക് നോര്‍ക്ക വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രവാസി നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമുള്ള എല്ലാ സഹായവും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
ബിസിനസ് ആശയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങളും വായ്പാ സാധ്യതകള്‍ക്കായുള്ള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ബിസി ലോഗോ നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി പ്രകാശനം ചെയ്തു.
എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +918802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.