യെസ് ബാങ്കിന് 20.8 ശതമാനം നിക്ഷേപ വളര്‍ച്ച
Wednesday, August 28, 2024 2:48 AM IST
കൊച്ചി: യെസ് ബാങ്ക് നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 20.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇതോടെ നിക്ഷേപങ്ങള്‍ 2,65,072 കോടി രൂപയിലെത്തി.
ബാങ്കിന്റെ കറന്റ് സേവിംഗ്സ് അക്കൗണ്ട് അനുപാതം നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 30.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 17 ലക്ഷത്തോളം കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളാണു ബാങ്ക് പുതുതായി ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.