ഫെഡറല്‍ ബാങ്ക് ഫെഡ് സ്റ്റാര്‍ ബിസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
Friday, April 4, 2025 12:56 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് ചെറുകിട-ഇടത്തരം സംരംഭകർക്കായുള്ള ക്രെഡിറ്റ് കാര്‍ഡ് (ഫെഡ് സ്റ്റാര്‍ ബിസ്) പുറത്തിറക്കി.
നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും വീസയുമായി സഹകരിച്ചാണു കാർഡ് പുറത്തിറക്കിയത്. റൂപെ, വീസ വേരിയന്റുകളിലായി ഫെഡ് സ്റ്റാര്‍ ബിസ് ലഭ്യമാണ്.
ഇടപാടുകാരുടെ ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാര്‍ഡ് നൽകുന്നത്.
മത്സരാധിഷ്ഠിത സാഹചര്യങ്ങളില്‍ മുന്നേറാന്‍ സാമ്പത്തികസൗകര്യങ്ങളും സുരക്ഷയും നല്കി ബിസിനസുകാര്‍ക്ക് സഹായകമായ രീതിയിലാണു കാര്‍ഡ് ഒരുക്കിയിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.