ചിങ്ങം ഒന്നിന് 115 നിസാൻ മാഗ്നൈറ്റ് കാറുകള്‍ കൈമാറി
Friday, August 23, 2024 11:27 PM IST
കൊച്ചി: നിസാന്‍ കേരളത്തില്‍ 115 നിസാന്‍ മാഗ്നൈറ്റ് കാറുകള്‍ ചിങ്ങം ഒന്നിന് വിതരണം ചെയ്തു. കേരളത്തിലെ നാല് നിസാന്‍ ഡീലര്‍ഷിപ്പുകളിലും പത്ത് സെയില്‍സ് ടച്ച് പോയിന്റുകളിലുമായാണു വില്പന നടന്നത്.
എഎംടി, ടര്‍ബോ സിവിടി, മാനുവല്‍ വേരിയന്റുകളില്‍ വരുന്ന നിസാന്‍ മാഗ്നൈറ്റിന് കേരളത്തില്‍ മികച്ച പ്രതികരണമാണുള്ളതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.