മഹീന്ദ്ര ട്രിയോ പ്ലസ് പുറത്തിറക്കി
Tuesday, May 7, 2024 1:14 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍), മെറ്റല്‍ ബോഡിയോടുകൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു.
ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. ആകര്‍ഷകമായ 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ് ഷോറൂം വില.
നിലവില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ഓട്ടോയാണ് ട്രിയോ പ്ലസ്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ട്രിയോ പ്ലസിന്റെ കരുത്ത്.
42 എന്‍എം ടോര്‍ക്കോടുകൂടിയ എട്ടു കിലോവാട്ട് പവര്‍ ഇതു നല്‍കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മഹീന്ദ്രയില്‍ മുന്‍ഗണനയെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമന് മിശ്ര പറഞ്ഞു.