ആക്സിയ ടെക്നോളജീസ് ഇനി അമേരിക്കയിലും
Thursday, February 29, 2024 11:36 PM IST
കൊച്ചി: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന സോഫ്റ്റ്വേർ കമ്പനിയായ ആക്സിയ ടെക്നോളജീസിന്റെ പ്രവർത്തനങ്ങൾ ഇനി അമേരിക്കയിലും.
ഇതിന്റെ ഭാഗമായി അമേരിക്കയിൽ പുതിയ മേധാവിയെ പ്രഖ്യാപിച്ചു. സ്കോട്ട് എ. കുയാവ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്നോളജീസിന്റെ സബ്സിഡിയറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.