നന്തിലത്ത് ജി-മാർട്ടിൽ 12 മണിക്കൂർ ന്യൂ ഇയർ ഡിസ്കൗണ്ട് സെയിൽ
Sunday, December 31, 2023 11:40 PM IST
തൃശൂർ: ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് അഞ്ചുമുതൽ അന്‍പതു ശതമാനംവരെ ഡിസ്കൗണ്ടുമായി 12 മണിക്കൂർ ന്യൂ ഇയർ ഡിസ്കൗണ്ട് സെയിലുമായി നന്തിലത്ത് ജി-മാർട്ട്.
നിരവധി സമ്മാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബ്രാൻഡഡ് സ്മാർട്ട് ടിവികൾ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എസി എന്നിവയ്ക്ക് അഞ്ചുമുതൽ അന്‍പതു ശതമാനംവരെ ഇളവുണ്ട്. മുൻനിര സ്മാർട്ട് ഫോണുകൾക്കും വിലക്കുറവുണ്ട്. തെരഞ്ഞെടുത്ത സ്മാർട്ട്ഫോണ്‍ പർച്ചേസുകൾക്കൊപ്പം 17,999 രൂപയുടെ സമ്മാനങ്ങളും 19,999 രൂപയുടെ സ്മാർട്ട് ഫോണ്‍ പർച്ചേസിനു ടാബ്ലറ്റും നൽകും.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പർച്ചേസുകൾക്കു 3,000 മുതൽ 10,000 രൂപ വരയെുള്ള കാഷ്ബാക്കും സ്വന്തമാക്കാം. ജി-മാർട്ട് കെയർ എക്സ്റ്റന്റഡ് വാറന്റി, ഇഎംഐ ഫിനാൻസ് സൗകര്യം, ഇഎംഐ ബാക്ക് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകളും വണ്‍ റുപ്പീ സ്കീമുകളും എക്സ്ചേഞ്ച് ഓഫറുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ജി - മാർട്ടിൽ ലഭ്യമാണ്.