പൈനാപ്പിൾ ശ്രീ അവാർഡിന് അപേക്ഷിക്കാം
Saturday, December 16, 2023 10:52 PM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ മികച്ച പൈനാപ്പിൾ കർഷകന് നൽകുന്ന പൈനാപ്പിൾ ശ്രീ അവാർഡിന് പരിഗണിക്കുന്നതിന് അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ചുരുങ്ങിയത് രണ്ടേക്കറെങ്കിലും കൃഷിയുള്ള പൈനാപ്പിൾ കർഷകർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ ജനുവരി 15 വരെ വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഓഫീസിൽ സ്വീകരിക്കും. ഫെബ്രുവരി 20 വരെയാണ് തോട്ടം പരിശോധന. ഫോണ്: 9446360172.