ഫ്രഞ്ച് കർഷകരും പ്രക്ഷോഭവുമായി തെരുവിലേക്ക്
Wednesday, January 1, 2025 12:14 AM IST
പാരീസ്: കാർഷിക പ്രതിസന്ധിയെത്തുടർന്ന് ഫ്രാൻസിലെ കർഷകരും പ്രക്ഷോഭവുമായി തെരുവിലേക്ക്. ഞായറാഴ്ച പാരീസ് സ്തംഭിപ്പിക്കാൻ കർഷക ട്രേഡ് യൂണിയനായ റൂറൽ കോ-ഓർഡിനേഷൻ ആഹ്വാനം ചെയ്തു.
ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോയും കൃഷി മന്ത്രി ആനി ജനെവാർഡും കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഫ്രാൻസിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റൂറൽ കോ-ഓർഡിനേഷൻ വക്താവ് പാട്രിക് ലെഗ്രാസ് പറഞ്ഞു. കർഷകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.