യൊവാവ് ഗാലന്റ് എംപിസ്ഥാനം രാജിവച്ചു
Friday, January 3, 2025 12:37 AM IST
ടെൽ അവീവ്: ഇസ്രയേലിലെ മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പാർലമെന്റ് അംഗത്വം രാജിവച്ചു.
ഗാസയിലെ യുദ്ധത്തിൽ അഭിപ്രായഭിന്നത പുലർത്തിയിരുന്ന ഗാലന്റിനെ നെതന്യാഹു നവംബറിൽ പ്രതിരോധമന്ത്രിപദത്തിൽനിന്നു പുറത്താക്കുകയായിരുന്നു. നെതന്യാഹു സർക്കാരിനെ നിലനിർത്തുന്ന തീവ്രവലതുപക്ഷത്തെയും ഗാലന്റ് എതിർത്തിരുന്നു.