നെതന്യാഹുവിന് ശസ്ത്രക്രിയ
Monday, December 30, 2024 1:10 AM IST
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രോസ്ട്രേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി. മൂത്രനാളിയിൽ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
ഗാസയിലെ സംഘർഷങ്ങളും അഴിമതിയാരോപണത്തെത്തുടർന്നുള്ള വിചാരണയും അദ്ദേഹത്തിന്റെ അരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണു വിലയിരുത്തൽ. ദിവസം പതിനെട്ടു മണിക്കൂർ ജോലി ചെയ്യുന്ന രീതിയാണു തന്റേതെന്ന് അടുത്തകാലത്ത് നെതന്യാഹു പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ അഭാവത്തിൽ ആക്ടിംഗ് പ്രധാനമന്ത്രിയായി മറ്റൊരാൾ ചുമതലയേൽക്കുമെന്നാണു വിവരം.
ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് നേരത്തേ അദ്ദേഹത്തിനു പേസ്മേക്കർ ഘടിപ്പിച്ചിരുന്നു.