ലാസ് വേഗസ് സ്ഫോടനം: മരിച്ചത് യുഎസ് സൈനികൻ
Saturday, January 4, 2025 1:25 AM IST
വാഷിംഗ്ടൺ ഡിസി: ലാസ് വേഗസ് നഗരത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിൽ ടെസ്ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു മരിച്ച ഡ്രൈവർ യുഎസ് സൈനികൻ മാത്യു ലൈവൽസ്ബെർഗർ (37) ആണെന്ന് അന്വേഷണസംഘം അറിയിച്ചു.
ഡ്രൈവിംഗ് സീറ്റിലിരുന്നിരുന്ന ഇയാൾ സ്ഫോടനത്തിനു തൊട്ടു മുന്പ് സ്വയം വെടിയുതിർത്തു മരിച്ചു. ട്രക്കിലുണ്ടായിരുന്ന പടക്കങ്ങളും ഇന്ധന കാനുകളുമാണു സ്ഫോടനത്തിനു കാരണം.
ലാസ് വേഗസ് സംഭവത്തിന് ന്യൂ ഓർലിയൻസ് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.