യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം; റഷ്യൻ, ഇറേനിയൻ സ്ഥാപനങ്ങൾക്ക് ഉപരോധം
Thursday, January 2, 2025 12:00 AM IST
മോസ്കോ: തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചുവെന്നാരോപിച്ച് റഷ്യയിലെയും ഇറാനിലെയും സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ചുമത്തി.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുള്ള സെന്റർ ഫോർ ജിയോപൊളിറ്റിക്കൽ എക്സ്പെർട്ടീസ്, ഇറാനിലെ വിപ്ലവഗാർഡിനു കീഴിലുള്ള കോഗ്നിറ്റീവ് ഡിസൈൻ പ്രൊഡക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങൾക്കെതിരേയാണു നടപടി.
വ്യാജപ്രചാരണങ്ങളിലൂടെ 2024 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ഈ സ്ഥാപനങ്ങൾ ശ്രമിച്ചതായി യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു.