വെസ്റ്റ് ബാങ്കിൽ പലസ്തീൻ യുവതി കൊല്ലപ്പെട്ടു
Monday, December 30, 2024 1:10 AM IST
ജെനിൻ: വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഭീകരർക്കെതിരേ പലസ്തീൻ അഥോറിറ്റി നടത്തിയ ഓപ്പറേഷനിടെ പലസ്തീൻ യുവതി വെടിയേറ്റു മരിച്ചു. ഷത അൽ സബാഗ് (22) ആണ് പലസ്തീൻ സുരക്ഷാ സേനാംഗത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്.
പ്രാദേശിക ഭീകരരുടെ വെടിയേറ്റാണ് ഇവർ മരിച്ചതെന്നാണു പലസ്തീൻ സുരക്ഷാസേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്. വെസ്റ്റ് ബാങ്കിൽ പലസ്തീൻ അഥോറിറ്റിക്ക് പരിമിതമായ അധികാരങ്ങളാണുള്ളത്. ഇസ്രയേ ലുമായി സഹകരിക്കുന്നുവെന്ന കാരണത്താൽ പലസ്തീനികൾക്ക് അഥോറിറ്റിയോട് പൊതുവേ എതിർപ്പാണ്.
അഥോറിറ്റി ജെനിൻ പട്ടണത്തിൽ നടത്തുന്ന നീക്കങ്ങൾ ഇസ്രേലി അധിനിവേശത്തെ സഹായിക്കാനാണെന്ന് ഹമാസ് ഭീകരർ ആരോപിച്ചു.