എത്യോപ്യയിൽ വാഹനാപകടം; 71 പേർ മരിച്ചു
Monday, December 30, 2024 11:11 PM IST
ആഡിസ് അബാബ: എത്യോപ്യയിൽ യാത്രക്കാരെ കുത്തിനിറച്ച ട്രക്ക് പുഴയിലേക്കു മറിഞ്ഞ് 71 പേർ മരിച്ചു.
ഞായറാഴ്ച തെക്കൻ സംസ്ഥാനമായ സിദാമയിലാണ് ദുരന്തമുണ്ടായത്. വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയവരാണ് ട്രക്കിന്റെ പിൻഭാഗത്തുണ്ടായിരുന്നത്. പാലത്തിലേക്കു കയറവേ പുഴയിൽ വീഴുകയായിരുന്നു. മരിച്ചതിൽ 68 പേരും പുരുഷന്മാരാണ്.