വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തെ എ​​​തി​​​ർ​​​ക്കാ​​​നും ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം വ​​​രെ ജീ​​​വ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നും ബ​​​ഹു​​​മാ​​​നി​​​ക്കാ​​​നും ഉ​​​റ​​​ച്ച പ്ര​​​തി​​​ബ​​​ദ്ധ​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

പു​​​തു​​​വ​​​ർ​​​ഷ ദി​​​ന​​​ത്തി​​​ൽ വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം ച​​​ത്വ​​​ര​​​ത്തി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ധ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി മ​​​നു​​​ഷ്യ​​​ന്‍റെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നേ​​​ര​​​ത്തെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ ന​​​ൽ​​​കി​​​യ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ​​​യി​​​ൽ​​​നി​​​ന്നു ജ​​​നി​​​ക്കു​​​ന്ന ഓ​​​രോ കു​​​ഞ്ഞി​​​നെ​​​യും പ​​​രി​​​പാ​​​ലി​​​ക്കാ​​​നും ജീ​​​വ​​​ന്‍റെ വി​​​ല​​​യേ​​​റി​​​യ സ​​​മ്മാ​​​നം സം​​​ര​​​ക്ഷി​​​ക്കാ​​​നും എ​​​ല്ലാ​​​വ​​​രും പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്ന് പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​താ​​​യി മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


പു​​​തു​​​വ​​​ർ​​​ഷ​​​ദി​​​ന​​​ത്തി​​​ൽ ത്രി​​​സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ ദ​​​രി​​​ദ്ര​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ സ​​​ന്പ​​​ന്ന​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ക​​​ട​​​ങ്ങ​​​ൾ മൂ​​​ലം കു​​​ടും​​​ബ​​​മോ വ്യ​​​ക്തി​​​ക​​​ളോ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​വ​​​ര​​​രു​​​ത്. പാ​​​വ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളി മാ​​​തൃ​​​ക കാ​​​ട്ടാ​​​ൻ ക്രി​​​സ്ത്യ​​​ൻ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള രാജ്യങ്ങൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.