സിറിയയിൽ തെരഞ്ഞെടുപ്പ് നാലു വർഷം കഴിഞ്ഞ്
Monday, December 30, 2024 11:11 PM IST
ഡമാസ്കസ്: സിറിയയിൽ തെരഞ്ഞെടുപ്പു നടക്കാൻ നാലു വർഷമെങ്കിലും എടുക്കുമെന്ന് പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാര.
തെരഞ്ഞെടുപ്പിനു മുന്പായി സിറിയയിലെ നിയമസംവിധാനങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സൗദിയിലെ അൽ അറബിയ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പുതിയ ഭരണഘടന തയാറാക്കാൻതന്നെ മൂന്നു വർഷമെടുക്കും. തെരഞ്ഞെടുപ്പിനു മുന്പായി ജനസംഖ്യാ കണക്കെടുപ്പു നടത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.