മോണ്ടിനെഗ്രോയിൽ വെടിവയ്പ്; 12 പേർ കൊല്ലപ്പെട്ടു
Friday, January 3, 2025 12:37 AM IST
പോഡ്ഗൊറിസ: ബാൾക്കൻ രാജ്യമായ മോണ്ടിനെഗ്രോയിലുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. സെറ്റിനിയെ എന്ന ചെറുപട്ടണത്തിലായിരുന്നു സംഭവം.
അലക്സാണ്ടർ മാട്രിനോവിച്ച് (45) എന്ന അക്രമി ബുധനാഴ്ച ഉച്ചകഴിഞ്ഞ് അമിതമായി മദ്യപിച്ച് റസ്റ്ററന്റിൽ വഴക്കുണ്ടാക്കിയതാണു തുടക്കം.
വീട്ടിലേക്കു പോയ ഇയാൾ തോക്കുമായി റസ്റ്ററന്റിൽ മടങ്ങിയെത്തി നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അവിടെനിന്നു പോയ അക്രമി മറ്റ് മൂന്നു സ്ഥലങ്ങളിലായി രണ്ടു കുട്ടികളടക്കം എട്ടു പേരെക്കൂടി വെടിവച്ചുകൊന്നു.
പോലീസ് വളഞ്ഞതിനെത്തുടർന്ന് അലക്ണ്ടാർ സ്വഭവനത്തിൽവച്ച് വെടിവച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.