വിമാനം വെടിവച്ചിട്ടത്; റഷ്യ കുറ്റം സമ്മതിക്കണമെന്ന് അസർബൈജാൻ പ്രസിഡന്റ്
Monday, December 30, 2024 1:10 AM IST
ബാക്കു: ക്രിസ്മസ് ദിനത്തിൽ കസാക്കിസ്ഥാനില്‍ അസര്ബൈജാന് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യൻ സേനയുടെ വെടിയേറ്റാണെന്ന് അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ്.
വിമാനം മനഃപൂര്‍വം വെടിവച്ചതാണെന്ന് കരുതുന്നില്ല. ദുരന്തത്തില്‍ റഷ്യ കുറ്റം സമ്മതിക്കണം. തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി സത്യം മറച്ചുവയ്ക്കാനാണ് റഷ്യ ശ്രമിച്ചതെന്ന് അലിയേവ് പറഞ്ഞു.
38 പേർ മരിച്ച അപകടം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. എന്നാല്‍, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നില്ല.
റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മിസൈലാണ് ആപകടകാരണമെന്ന് പാശ്ചാത്യവൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചിരുന്നു.