കാനഡയിലും വിമാനത്തിനു തീപിടിച്ചു, യാത്രക്കാർ സുരക്ഷിതർ
Monday, December 30, 2024 1:10 AM IST
ഒട്ടാവ: കാനഡയിൽ എയർ കാനഡ വിമാനത്തിനു ലാൻഡിംഗിനിടെ തീപിടിച്ചു. ഗോഫ്സിലെ ഹാലിഫാക്സ് വിമാനത്താവളത്തിലെ റൺവേയിൽനിന്നു തെന്നിമാറിയ വിമാനത്തിനു തീപിടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പ്രാദേശികസമയം ഒന്പതരയ്ക്കായിരുന്നു അപകടം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. സെന്റ് ജോൺസ് നഗരത്തിൽനിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.