70 സിറിയൻ സൈനികരെ ലബനൻ മടക്കി അയച്ചു
Monday, December 30, 2024 1:10 AM IST
കയ്റോ: സിറിയൻ പ്രസിഡന്റ് ബഷാർ അസാദ് അധികാരത്തിൽനിന്നു പുറത്തായതിനു പിന്നാലെ ലബനനിലെത്തിയ ഓഫീസർമാർ ഉൾപ്പെടെ 70 സിറിയൻ സൈനികരെ വിമത ഭരണകൂടത്തിനു കൈമാറി. അസാദുമായി അടുപ്പമുണ്ടായിരുന്നവ സൈനികരാണ് ഇവർ. സിറിയൻ ദിനപത്രമായ അൽ-വതൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.