‘പ്രതികാ​ര’ സ​ന്ദേ​ശ​ത്തി​നു പി​ന്നി​ൽ ഇ​റാ​നെ​ന്ന് സ്വീ​ഡ​ൻ
‘പ്രതികാ​ര’ സ​ന്ദേ​ശ​ത്തി​നു പി​ന്നി​ൽ ഇ​റാ​നെ​ന്ന് സ്വീ​ഡ​ൻ
Wednesday, September 25, 2024 3:19 AM IST
കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ: ഖു​​​​റാ​​​​ൻ ക​​​​ത്തി​​​​ച്ച​​​​തി​​​​ന് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്കാ​​​​ൻ​​​​ഡി​​​​നേ​​​​വി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സ്വീ​​​​ഡ​​​​ൻ. ഇ​​​​റാ​​​​ൻ സൈ​​​​ന്യ​​​​മാ​​​​യ റെ​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ്, എ​​​​സ്എം​​​​എ​​​​സ് സം​​​​വി​​​​ധാ​​​​നം ഹാ​​​​ക്ക് ചെ​​​​യ്ത് സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വീ​​​​ഡി​​​​ഷ് ഭ​​​​ഷ​​​​യി​​​​ൽ 15,000ഓ​​​​ളം ടെ​​​​ക്സ്റ്റ് മെ​​​​സേ​​​​ജു​​​​ക​​​​ളാ​​​​ണ് അ​​​​യ​​​​ച്ച​​​​തെ​​​​ന്നു സ്റ്റോ​​​​ക്ക്ഹോം അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു. എ​​​​സ്എം​​​​എ​​​​സ് സേ​​​​വ​​​​നം ന​​​​ൽ​​​​കു​​​​ന്ന‌ സ്വീ​​​​ഡി​​​​ഷ് ക​​​​മ്പ​​​​നി​​​​യി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് ആ​​​​ണെ​​​​ന്നാ​​​​ണ് സ്വീ​​​​ഡ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.


എ​​​​ന്നാ​​​​ൽ ക​​​​മ്പ​​​​നി​​​​യു​​​​ടെ പേ​​​​ര് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. സ്വീ​​​​ഡ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തോ​​​​ട് ഇ​​​​റാ​​​​ൻ ഇ​​​​തു​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. 2023 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ്, ഖു​​​​റാ​​​​ൻ ക​​​​ത്തി​​​​ച്ച​​​​തി​​​​നു പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.